ശബരിമല: പൊലീസിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ ശബരിമല ദര്‍ശനം നടത്തി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ദര്‍ശനത്തിനെത്തിയ ശശികല ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് വിശ്വാസി സമൂഹത്തില്‍ നിന്നുയര്‍ന്നത്.
അതിന് ശേഷം കുടുംബസമേതം ദര്‍ശനത്തിനെത്തിയ ശശികല ടീച്ചര്‍ക്ക് മുന്നില്‍ കര്‍ശന നിയന്ത്രണങ്ങളാണ് പോലീസ് വെച്ചത്. ആറ് മണിക്കുറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങാനും സന്നിധാനത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ടീച്ചര്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: