കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി പെരുമ്പടപ്പ് സ്വദേശി നൗഷാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് ജില്ലാ കളക്ടറെയും പോലീസിനെയും തടയണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഹര്‍ജി അടുത്ത ദിവസം പരിഗണിച്ചേക്കും. ഭക്തര്‍ക്ക് ആചാരാനുഷ്ഠാനങ്ങള്‍ക്കായി ശബരിമലയില്‍ മതിയായ സമയം തങ്ങാനുള്ള അവസരം ഒരുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: