ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കി

Tuesday 20 November 2018 1:06 am IST

ന്യൂദല്‍ഹി: പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീറിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് കേസെടുത്ത പോലീസ് നടപടിക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കി. ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, അഡ്വ.പി. സുധീര്‍ എന്നിവരാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.എല്‍. മുരുകന്‍ പറഞ്ഞു. 

 ആചാരപൂര്‍വം ദര്‍ശനത്തിനെത്തിയ സുധീറിനെ പുലര്‍ച്ചെ സന്നിധാനത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. പ്രകോപനമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും ആരാധനാ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും തടസ്സപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.