തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പഭക്തരെ പോലീസ് തല്ലിച്ചതച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. മാര്‍ച്ച് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമ ഉദ്ഘാടനം ചെയ്തു.
നെയ്യഭിഷേകത്തിന് ചീട്ടെടുത്ത അയ്യപ്പഭക്തരെ പോലും പിണറായിയുടെ പോലീസ് മര്‍ദിച്ചു. കമ്മൂണിസത്തിന് വരും തലമുറ മാപ്പുതരില്ല.
അവിശ്വാസിയായ പിണറായി ദൈവത്തിന്റെ കാര്യത്തില്‍ ഇടപടേണ്ട. വിശ്വാസസ്വാതന്ത്ര്യം ഞങ്ങള്‍ നേടിയെടുക്കുമെന്നും വി.ടി രമ പറഞ്ഞു. മഹിളാ മോര്‍ച്ച ജില്ലാ നേതാക്കളായ സന്ധ്യ, ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
ശബരിമലയില്‍ അയ്യപ്പഭക്തരെ പോലീസ് തല്ലിച്ചതച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: