എം.എ. യൂസഫലിക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു

Tuesday 20 November 2018 1:21 am IST

ദുബായ്: വാണിജ്യ വ്യവസായ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ബ്രിട്ടനിലെ മിഡില്‍സെക്‌സ് സര്‍വകലാശാല വ്യവസായി എം.എ. യൂസഫലിക്ക് ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു. ദുബായില്‍  സര്‍വകലാശാലയുടെ വാര്‍ഷിക ബിരുദദാന  ചടങ്ങില്‍ യുഎഇ സഹിഷ്ണതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ബിന്‍ മുബാറക് അല്‍നഹ്യാനാണ് ബിരുദം സമ്മാനിച്ചത്. 

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കാണ് യൂസഫലി  വഹിച്ചതെന്ന് ശൈഖ്‌നഹ്യാന്‍ പറഞ്ഞു. മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ശൈഖ്  നഹ്യാന്‍ ബിരുദദാനം നിര്‍വഹിച്ചു. യുഎഇ ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ ട്രയിനിങ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. തയ്യിബ്കമാലി, അമാനത്ത്‌ഹോള്‍ഡിങ് ചെയര്‍മാന്‍ ഹമദ്അബ്ദുള്ള അല്‍ഷംസി, പ്രോ വൈസ്ചാന്‍സലര്‍ ഡോ. സെഡ്വിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.