ചാലക്കുടി: വിളിച്ചാല്‍ വിളികേള്‍ക്കുന്ന കലിയുഗ വരദന്റെ അനുഗ്രഹം തേടി സ്ത്രീകള്‍ ഇരുമുടി കെട്ടുമായി പഴയകുളംപാറ ശ്രീധര്‍മ ശാസ്താക്ഷേത്രത്തിലേക്ക്. വ്രതാനുഷ്ഠാനത്തോടെ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഇവിടെ ഇരുമുടിയുമേന്തി അയ്യനെ കാണാന്‍ കഴിയുന്നതിനാല്‍ ഇത് സ്ത്രീകളുടെ ശബരിമലയായി മാറി.
നെയ്ത്തേങ്ങയും നിവേദ്യസാധനങ്ങളുമടങ്ങിയ ഇരുമുടിക്കെട്ടേന്തി 172 പടികളും കയറി കൗമാരപ്രായത്തിലുള്ള ശാസ്താവിനെ തൊഴുതു വണങ്ങി പ്രാര്‍ഥിക്കുന്നതിന് വര്‍ഷംതോറും ഭക്തജനപ്രവാഹമേറുന്നു.
ചാലക്കുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ അതിരപ്പിള്ളിയിലേക്കുള്ള വഴിയില്‍, കുറ്റിച്ചിറ വില്ലേജില്‍ കുണ്ടുകുഴിപ്പാടത്ത് വനാതിര്‍ത്തിയിലുള്ള പഴയകുളംപാറ എന്ന സ്ഥലത്ത് മലമുകളിലാണ് ശ്രീധര്മശാസ്താവിന്റെ പ്രതിഷ്ഠയുള്ളത്. ഒരിക്കലും വറ്റാത്ത ഉറവ ഏവര്‍ക്കും അത്ഭുതമാണ്.
കോടശേരി മലയ്ക്ക് അഭിമുഖമായി നാനൂറടിയോളം ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൃശ്ചികത്തിലെ പത്ത് ദിവസമാണ് ഏറെ പ്രധാന്യം. ഇരുമുടിക്കെട്ടുമായി ഭക്തര്‍ വരുന്നത് ഈ ദിവസങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: