ലക്നൗ: സയ്യദ് മോദി ഇന്റര്‍ നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് ആരംഭിക്കും. മെഡല്‍ പ്രതീക്ഷകളായ ഇന്ത്യയുടെ സൈന നെഹ്വാള്, കിഡംബി ശ്രീകാന്ത്, സമീര്‍ വര്‍മ എന്നിവര്‍ മത്സരിക്കും . അതേസമയം ഒളിമ്പിക് വെളളി മെഡല്‍ ജേതാക്കളായ പി.വി. സിന്ധു പിന്മാറി.
പുരുഷ വിഭാഗത്തില്‍ സമീര്‍ വര്‍മയാണ് നിലവിലെ ചാമ്പ്യന്‍. കിരീടം നിലനിര്‍ത്തി വര്‍ഷാവസാനം നടക്കുന്ന ലോക ടൂര്‍ ഫൈനലിന് യോഗ്യത നേടാനുള്ള ഒരുക്കത്തിലാണ് സമീര്‍ വര്‍മ.
അടുത്ത മാസം ചൈനയില്‍ നടക്കുന്ന ലോക ടൂര്‍ ഫൈനല്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടിയാണ് സിന്ധു ഈ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. സിന്ധുവിന്റെ അഭാവത്തില്‍ സൈനയിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. ഈ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് സൈന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: