മധുര പ്രതികാരം

Tuesday 20 November 2018 1:27 am IST

ലണ്ടന്‍: പിന്നില്‍ നിന്ന് പൊരുതിക്കയറിയ ഇംഗ്ലണ്ട് ക്രൊയേഷ്യയെ തോല്‍പ്പിച്ച് യുവേഫ നേഷന്‍സ് ലീഗ് ഫൈനല്‍സിന് യോഗ്യ നേടി.  വെംബ്ലിയില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ തോല്‍പ്പിച്ചത്. 

ഇംഗ്ലണ്ടിന് മധുര പ്രതികാരമായി ഈ വിജയം. ഈ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പിന്റെ സെമിഫൈനലില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു.

ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് തകര്‍ത്തുകളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയുടെ തുട്ക്കത്തില്‍ ക്രൊയേഷ്യ ഗോള്‍ നേടി മുന്നിലെത്തി. 57-ാം മിനിറ്റില്‍  ക്രാമാറിക്കാണ് ഗോള്‍ നേടിയത്. . അപ്രതീക്ഷത ഗോളില്‍ പിന്നില്‍ പോയ ഇംഗ്ലണ്ട് പോരാട്ടം മുറുക്കി. ഇരുപത് മിനിറ്റുകള്‍ക്ക്് ശേഷം അവര്‍ ഗോള്‍ മടക്കി. പകരക്കാരനായി ഇറങ്ങിയ ജസി ലിന്‍ഗാര്‍ഡാണ് സ്‌കോര്‍ ചെയ്തത്്.

ഏറെ താമസിയാതെ ഇംഗ്ലണ്ട് രണ്ടാം ഗോളും നേടി. ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് നിര്‍ണാകയ ഗോള്‍ നേടിയത്. മത്സരത്തില്‍ ഇംഗ്ലണ്ടിനായിരുന്നു മുന്‍ തൂക്കം.

ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തെ സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കീഴടക്കി.

തുടക്കത്തില്‍ രണ്ട് ഗോള്‍ നേടി മുന്നിട്ടുനിന്ന ശേഷമാണ് ബെല്‍ജിയം തോല്‍വി ഏറ്റുവാങ്ങിയത്. ഒരു മണിക്കൂറിനുളളില്‍ അവര്‍ അഞ്ച് ഗോളുകള്‍ വഴങ്ങി.ഈ വിജയത്തോടെ ബെല്‍ജിയം ഫൈനല്‍സിന് യോഗ്യത നേടി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.