മൗണ്ട് മൗഗനൂയി: ഇന്ത്യ എയും ന്യൂസിലന്‍ഡ് എയും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് സമനിലയായി. ഒന്നാം ഇന്നിങ്ങ്സില്‍ ഒമ്പത് റണ്‍സ് ലീഡ് നേടിയ ഇന്ത്യഎ അവസാന ദിവസം മൂന്ന് വിക്കറ്റിന് 247 റണ്സിലെത്തിനില്ക്കെയാണ് മത്സരം സമനിലയാക്കാന്‍ ഇരു ടീമുകളും തീരുമാനിച്ചത്.
ആദ്യ ഇന്നിങ്ങ്സില്‍ അര്‍ധ ശതകം നേടിയ പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവരും ഓപ്പണര്‍ മുരളി വിജയും അര്‍ധ സെഞ്ചുറി നേടി. സ്റ്റെമ്പെടുക്കുമ്പോള്‍ വിഹാരിയും (51) ക്യാപ്റ്റന്‍ രഹാനെ (41) യും കീഴടങ്ങാതെ നിന്നു.
മുരളി വിജയഗ 60 റണ്‍സോടെ ടോപ്പ്് സ്കോററായി. 113 പന്ത് നേരിട്ട വിജയ് എട്ട് ബൗണ്ടറിയിടിച്ചു. പൃഥ്വി ഷാ 53 പന്തില്‍ എട്ട് ഫോറും ഒരു സിക്സറും അടക്കം 50 റണ്‍സ് കുറിച്ചു.
മായങ്ക് അഗര്‍വാള്‍ 70 പന്തില്‍ ആറ് ഫോറും ഒരു സിക്സറും അടിച്ച് 42 റണ്‍സ് സ്വന്തമാക്കി.
ന്യൂസിലന്‍ഡിന്റെ ബ്രെയ്സ്വെല്‍, ടിക്ക്നര്‍ , വോയര്ക്കോം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
സ്കോര്‍: ഇന്ത്യ എ എട്ട് വിക്കറ്റിന് 467 ഡിക്ലയേര്‍ഡ്, മൂന്ന് വിക്കറ്റിന് 247, ന്യൂസിലന്‍ഡ് ഒമ്പത് വിക്കറ്റിന് 458 ഡിക്ലയേര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: