തിരുവനന്തപുരം : ഈ വര്‍ഷത്തെ ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു.പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 6 വരെയാണ്.
ഫെബ്രുവരി 14 മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കും. പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 240 രൂപ പരീക്ഷ ഫീസും പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് 270 രൂപയുമാണ് പരീക്ഷ ഫീസായി ഈടാക്കുന്നത്.
പിഴ കൂടാതെ ഡിസംബര്‍ 12 വരെ ഒന്നാം വര്‍ഷക്കാര്‍ക്ക് അടക്കാവുന്നതാണ്. അതോടൊപ്പം രണ്ടാം വര്‍ഷക്കാര്‍ക്ക് നവംബര്‍ 26 വരെ പിഴ കൂടാതെ ഫീസ് അടക്കാം എന്നും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: