പത്തനംതിട്ട : ശബരിമലയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ താത്കാലികമായി വെട്ടിക്കുറയ്ക്കുന്നു. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍-പമ്പ റൂട്ടില്‍ 50 ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. സന്നിധാനത്തേയ്ക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കുറവാണ്. തുടര്‍ന്ന് വരുമാനവും കുറഞ്ഞതിനാലാണ് കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത്.
10 ഇലക്ട്രിക് ബസുകളില്‍ സര്‍വീസ് നടത്തുന്നത് 3 എണ്ണം മാത്രമാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും കുറച്ചിട്ടുണ്ട്. തീര്‍ത്ഥാടനത്തിന്റെ നാലാം ദിവസമായ ഇന്നും ആളൊഴിഞ്ഞ് സന്നിധാനത്ത് കാര്യമായ തിരക്കില്ല. മുന്‍വര്‍ഷങ്ങളില്‍ മണിക്കൂറില്‍ പതിനായിരത്തിലധികം പേര് മലകയറിക്കൊണ്ടിരുന്നത് ഇന്ന് ആദ്യ നാലു മണിക്കൂറില്‍ ആകെ 8000 പേര് മാത്രമാണ് മല കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: