പൂനെ : പരിക്കിനെ തുടര്‍ന്ന് ഐഎസ്എല്ലില്‍ നിന്ന് വിട്ടു നിന്ന ഇയാന്‍ ഹ്യൂം ബുധനാഴ്ച കളത്തിലിറങ്ങും. പുനെ ബാലവാദി സ്റ്റേഡിയത്തില്‍ നടക്കുന്ന കളിയില്‍ ജെംഷഡ്പൂരിനെതിരെ മത്സരിക്കുമെന്ന് പൂനെ സിറ്റിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
സട്രൈക്കര്‍ അല്‍ഫാരോ എടികെ കൊല്‍ക്കത്തയിലേക്ക് പോയ ഒഴിവിലേക്കാണ് ഹ്യൂമിനെ എടുത്തിരിക്കുന്നത്. കളിക്കുമുന്നോടിയായി ഹ്യൂമിനെ സ്ക്വാഡില്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ട്.
പൂനെ സിറ്റിയില്‍ ഹ്യൂം നേരത്തെ ചേര്‍ന്നിരുന്നെങ്കിലും കഴിഞ്ഞ സീസണില്‍ പരിക്കേറ്റതുമൂലം ഇത്രയും നാള് അവധിയില്‍ ആയിരുന്നു. രണ്ട് സീസണുകളില്‍ കേരളത്തിനുവേണ്ടി പാഡണിഞ്ഞിട്ടുള്ള ഹ്യൂം ബ്ലാസ്റ്റേഴ്സിനായി 10 ഗോളുകളാണ് നേടിയിട്ടുള്ളത്. സീസണില്‍ ഇതുവരെ ഒരുജയം പോലും നേടാന്‍ പൂനെ സിറ്റിക്കായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഫിറ്റ്നസ് തെളിയിച്ചതോടെ അല്‍ഫാരോയെ മാറ്റി ഹ്യൂമിനെ കളത്തിലിറക്കാന്‍ തീരുമാനിച്ചത്.
ഐഎസ്എല്ലിന്റെ ഏറ്റവും മികച്ച താരമായ ഹ്യൂം കളത്തിലിറങ്ങുന്നതോടെ തങ്ങളുടെ ആദ്യ ജയവും കൈവരിക്കാന്‍ സാധിക്കുമെന്നാണ് പൂനെ സിറ്റി കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: