ശബരിമല: നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Tuesday 20 November 2018 5:13 pm IST
സര്‍ക്കാരിനോടും ഡിജിപിയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹന്‍ ദാസ്

പമ്പ : ശബരിമലയിലും സന്നിധാനത്തും നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് സര്‍ക്കാരിനോടും ഡിജിപിയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹന്‍ ദാസ് അറിയിച്ചു. 

അതേസമയം മാധ്യമങ്ങളില്‍ പറയുന്നതുപോലുള്ള അസൗകര്യങ്ങളൊന്നും ശബരിമലയില്‍ ഇല്ല. അസൗകര്യങ്ങള്‍ സംബന്ധിച്ച് തീര്‍ത്ഥാടകരില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും മോഹന്‍ദാസ് പറഞ്ഞു. 

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സ്വമേധയാ കേസെടുക്കില്ലെന്ന് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ആരെങ്കിലും ഇതുസംബന്ധിച്ച് പരാതി നല്‍കിയാല്‍ പരിഗണിക്കുന്നതാണ്.

നിലവില്‍ ഇതുമായി ബന്ധപ്പെട്ട് 13 കേസുകള്‍ മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയില്‍ ഉണ്ട്. മണ്ഡലകാലത്തിനു മുമ്പ് ഇവയില്‍ എല്ലാം തീര്‍പ്പ് ഉണ്ടാക്കുന്നതാണ്. സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെ കുറിച്ച് ഐജിയോട് സംസാരിക്കുമെന്നും മോഹന്‍ദാസ് കുട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.