കൊച്ചി: ഓച്ചിറ സ്റ്റേഷനടുത്ത് പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ 28 വരെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചില സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. 22ന് ഭാഗികമായി റദ്ദാക്കിയവ: എറണാകുളം-കൊല്ലം (കോട്ടയം) പാസഞ്ചര്‍ (56391) കായംകുളം വരെ. എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി 66309) കായംകുളം വരെ. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് (16792) കായംകുളം വരെ.
23ന്, എറണാകുളം-കൊല്ലം( കോട്ടയം വഴി) പാസഞ്ചര്‍(56391) കായംകുളം വരെ. എറണാകുളം-ആലപ്പുഴ കൊല്ലം മെമു(66309) കായംകുളം വരെ. കൊല്ലം-ആലപ്പുഴ എറണാകുളം മെമു(66302) കായംകുളത്ത് നിന്ന് തുടങ്ങും. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് (16792) കായംകുളം വരെ.24ന് എറണാകുളം-ആലപ്പുഴ കൊല്ലം മെമു (66303) ആലപ്പുഴ വരെ.
കൊല്ലം-ആലപ്പുഴ എറണാകുളം മെമു (66310) ഓച്ചിറയ്ക്കും കായംകുളത്തിനുമിടയില്‍ 15 മിനിറ്റ് പിടിച്ചിടും. വെരാവല്‍-തിരുവനന്തപുരം എക്സ്പ്രസ് (16333), തിരുവനന്തപുരം- മംഗളൂരൂ മാവേലി എക്സ്പ്രസ് (16604), തിരുവനന്തപുരം- മംഗളൂരൂ മലബാര്‍ എക്സ്പ്രസ് (16629), കൊല്ലം-വിശാഖപട്ടണം എക്സ്പ്രസ് (18568), തിരുവനന്തപുരം- മംഗളൂരൂ എക്സ്്പ്രസ് (16347), തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് (16343), ചെന്നൈ എഗ്്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് (16127) എന്നിവ ഓച്ചിറയ്്ക്കും കായംകുളത്തിനുമിടയില്‍ 30 മിനിറ്റ് വരെ വൈകും.
25ന് നാഗര്‍കോവില്‍-മംഗളൂരൂ ഏറനാട് എക്സ്പ്രസ് (16606) കരുനാഗപ്പള്ളിയില്‍ 50 മിനിറ്റ് പിടിച്ചിടും.തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (16791), തിരുനെല്‍വേലി-ബിലാസ്പൂര്‍ എക്സ്പ്രസ് (22620), ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസ് (16128), മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16348), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695) എന്നിവ ഈ ഭാഗത്ത്് 30 മിനിറ്റ് വൈകും.
26ന് എറണാകുളം-ആലപ്പുഴ-കൊല്ലം മെമു(66303) ആലപ്പുഴ വരെ മാത്രമേ സര്‍വീസ് നടത്തു. 27ന് കൊല്ലം-കോട്ടയം എറണാകുളം പാസഞ്ചര്‍(56392) കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. എറണാകുളം- ആലപ്പുഴ കൊല്ലം മെമു (66303) ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ (56300) പൂര്‍ണമായി റദ്ദാക്കും. നാഗര്‍കോവില്‍-മംഗളൂരൂ ഏറനാട് എക്സ്പ്രസ് (16606), തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (16791) എന്നിവ കരുനാഗപ്പള്ളിയില്‍ 50 മിനിറ്റ് നിര്‍ത്തിയിടും.
28ന് കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം പാസഞ്ചര്‍ (56392) കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ (56300) പൂര്‍ണമായി റദ്ദാക്കും.
തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (16791) കരുനാഗപ്പള്ളിയില്‍ ഒരു മണിക്കൂറും, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16302) കരുനാഗപ്പള്ളിയില്‍ 10 മിനിറ്റ് പിടിച്ചിടും.
നാഗര്‍കോവില്‍-മംഗളൂരൂ ഏറനാട് എക്സ്പ്രസ് (16606) പുലര്‍ച്ചെ രണ്ടിന് പകരം 3.30ന് നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: