ആലക്കോട്: പൊട്ടന്മാരെ പിടിച്ച് മുഖ്യമന്ത്രിയാക്കിയതിന്റെ ഭവിഷ്യത്താണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പി.സി.ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു.
ശബരിമലയില്‍ പിണറായി വിജയനും സംഘവും ദൈവവിശ്വാസികളെ അടിച്ചോടിച്ച് അവിശ്വാസികളെ കുടിയിരുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇത് പിണറായി വിജയന്റെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനപക്ഷം ഇരിക്കൂര്‍ മണ്ഡലം കണ്‍വെന്‍ഷനും മാത്യു ചിറവയല്‍ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പി.ഐ.അനൂപ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: