ഡ്രിപ്പിട്ട സൂചിയിലൂടെ രക്തം വാര്‍ന്നു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Wednesday 21 November 2018 11:05 am IST

ആലപ്പുഴ : ഡ്രിപ്പിട്ട സൂചിയിലൂടെ രക്തം വാര്‍ന്ന് യുവാവ് മരിച്ചു. പൂച്ചാക്കല്‍ വടുതല സഫ്വാന്‍ മന്‍സിലില്‍ സഫ്വാനാണ് (32) ഇത്തരത്തില്‍ ദാരുണമായി മരിച്ചത്. ശരീരം വേദനയും തലചുറ്റലും മൂലം സഫ്വാനെ ഈമാസം രണ്ടിനാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 

രോഗാവസ്ഥയില്‍ മാറ്റം ഇല്ലാത്തതിനെതുടര്‍ന്ന് 11ാം തിയതി വൈകീട്ട് സഫ്വാന് ഡ്രിപ്പ് ഇടുകയായിരുന്നു. തുടര്‍ന്ന് സൂചിയില്‍ നിന്ന് രക്തം ഒഴുകിയെങ്കിലും, വസ്ത്രത്തിലും കിടക്കയിലും രക്തം നിറഞ്ഞപ്പോഴാണ് അധികൃതര്‍ അറിഞ്ഞത്. ഇതോടെ രക്തം വാര്‍ന്നൊഴുകിയത്  നിന്നു.

എന്നാല്‍ അമിതമായി രക്തം നഷ്ടപ്പെട്ടതിനാല്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.