ന്യൂദല്‍ഹി : ഝാര്‍ഖണ്ഡില്‍ സഹസ്ത്ര സീമാ ബല് (എസ്എസ്ബി), സംസ്ഥാന പോലീസ് എന്നിവരുടെ സംയുക്ത ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റ് ഭീകരരെ അറസ്റ്റ് ചെയ്തു. ഡുംക ജില്ലയിലെ കതികുണ്ട് കമ്യൂണിറ്റി ബ്ലോക്കിലെ വിവിധ ഗ്രാമങ്ങളില്‍ മൂന്നു ദിവസമായി നീണ്ടു നിന്ന ഏറ്റമുട്ടലിലാണ് ഭീകരരെ പടികൂടാനായത്.
ബാബുജാന് ഹെംബ്രം(23) ഗോവിന്ദ് ഹെംബ്രം(20) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരില്‍ നിന്നും വലിയ തോതില്‍ മാരകായുധങ്ങളും സ്ഫോടന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
എസ്എസ്ബി 35 ബെറ്റാലിയനും പോലീസും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: