കൂടുതല്‍ സര്‍വീസുകളുമായി ജെറ്റ്

Thursday 22 November 2018 5:15 am IST

നെടുമ്പാശേരി: ഡിസംബറോടെ ജെറ്റ് എയര്‍വേസ് ആഭ്യന്തര, രാജ്യാന്തര റൂട്ടുകളില്‍ 18  അധിക സര്‍വീസുകള്‍ കൂടി ആരംഭിക്കും. ആസിയാന്‍-ഗള്‍ഫ് മേഖലകളിലേക്ക് മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍നിന്ന് 14 അധിക ഫ്‌ളൈറ്റുകള്‍ സര്‍വീസ്  ആരംഭിക്കും.

പൂനെ-സിംഗപ്പൂര്‍ നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ് ഡിസംബര്‍ ഒന്ന് മുതല്‍.  ബാങ്കോക്ക്, കാഠ്മണ്ഡു, സിംഗപ്പൂര്‍, ദോഹ, ദുബായ് എന്നിവിടങ്ങളിലേക്ക്  അധിക ഫ്‌ളൈറ്റുകള്‍.

ദല്‍ഹി-ബാങ്കോക്ക്- സിംഗപ്പൂര്‍, മുംബൈ- സിംഗപ്പൂര്‍ മൂന്നാമത്തെ പ്രതിദിന സര്‍വീസ്. മുംബൈ-ദല്‍ഹി-ദോഹ രണ്ടാമത്തെ പ്രതിദിന ഫ്‌ളൈറ്റ്. ദുബായ്-മുംബൈ ഏഴാമത്തെ പ്രതിദിന ഫ്‌ളൈറ്റ്. ദല്‍ഹി-കാഠ്മണ്ഡു നാലാമത്തെ പ്രതിദിന ഫ്‌ളൈറ്റ്, എന്നിവയാണ് സര്‍വീസുകള്‍.

ആഭ്യന്തര സര്‍വീസില്‍ മുംബൈ-അമൃത്‌സര്‍, ദല്‍ഹി-അമൃത്‌സര്‍ നാലാമത്തെ പ്രതിദിന ഫ്‌ളൈറ്റ്, ദല്‍ഹി- വഡോദര, ബെംഗളുരൂ-വഡോദര, മുംബൈ -ഗുവാഹട്ടി, മുംബൈ- പാറ്റ്‌ന പുതിയ സര്‍വീസ് എന്നിവ സര്‍വീസുകള്‍. 

മുംബൈ- ജോധ്പൂര്‍ വിമാനത്തിന്റെ ശേഷി ഉയര്‍ത്തുമെന്നും ജെറ്റ് എയര്‍വേസ് വേള്‍ഡ് വൈഡ് സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രാജ് ശിവകുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.