പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിക്ക് പുല്ലുവില നല്കി പി.കെ.ശശി എംഎല്‍എയുടെ സിപിഎം ഷൊര്‍ണൂര്‍ നിയോജകമണ്ഡലം കാല്‍നടയാത്രയ്ക്ക് തുടക്കമായി. ശബരിമല വിഷയത്തെക്കുറിച്ച് വിശദീകരിക്കാന്‍ പാര്‍ട്ടി നടത്തുന്ന ജാഥ ശശി നയിക്കുന്നതിനെരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിയോജിപ്പുകള്‍ നേരിടുന്നുന്നുണ്ട്. ശശിയല്ലാതെ മറ്റേതെങ്കിലും നേതാവ് ഷൊര്‍ണൂരിലെ ജാഥ നയിക്കണമെന്നാണു പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതെങ്കിലും ജില്ലാ നേതൃത്വം ശശിക്കായി ശക്തമായി നിലകൊള്ളുകയായിരുന്നു.
ഇന്നലെ തിരുവാഴിയോട്ടു നടന്ന സമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് ശശിക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. ശശിക്കെതിരെ ശക്തമായ എതിര്‍പ്പുയര്‍ത്തിയ ചെര്‍പ്പുളശ്ശേരി മേഖലയിലെ നേതാക്കള്‍ അടക്കം ജാഥയില്‍ 100 സ്ഥിരാംഗങ്ങളാണ് ഉള്ളത്. ഇവരെക്കൂടാതെ ഓരോ സ്വീകരണ കേന്ദ്രത്തില്‍ നിന്നും 150 അംഗങ്ങള്‍ വീതം അടുത്ത കേന്ദ്രം വരെ ജാഥയില്‍ അണിനിരക്കും. ഇന്നു പര്യടനം ആരംഭിക്കുന്ന ജാഥ 25നു സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: