കോട്ടയം : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിക്കുകയായിരുന്ന ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കോട്ടയം പൊന്‍കുന്നം- കാഞ്ഞിരപ്പള്ളി പാതയിലെ താന്നിമൂട് വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്.
ബസ്സിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തില്‍ പെടാന്‍ കാരണം. ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട തീര്‍ത്ഥാടകരാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: