ശബരിമല: നിലവില്‍ സംഘര്‍ഷാവസ്ഥയില്ലാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് റിപ്പോര്‍ട്ട്. റാന്നി, കോന്നി തഹസില്‍ദാര്‍മാരാണ് പത്തനംതിട്ട കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. തിരുമുറ്റത്തെ ബാരിക്കേഡുകള്‍ മാറ്റാമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
റിപ്പോര്ട്ടിന്മേല് അന്തിമ തീരുമാനം കളക്ടര്‍ എടുക്കും. നിലവില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള മേഖലയിലാണ് നിരോധനാജ്ഞ പ്രാബല്യത്തിലുള്ളത്. നിലവില്‍ സന്നിധാനത്ത് സംഘര്‍ഷാവസ്ഥയില്ല. പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ഒരു തരത്തിലുള്ള യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തരുതെന്നും മുഴുവന്‍ സമയവും ഭക്തര്‍ക്ക് ശബരിമല യാത്രയ്ക്ക് അവസരമൊരുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഭക്തര്‍ക്ക് സന്നിധാനത്തും പരിസരത്തും വിരി വയ്ക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: