മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു

Friday 23 November 2012 3:30 pm IST

ന്യൂദല്‍ഹി: വീടിനു മുന്നില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത അമ്മയെയും മകളെയും അയല്‍വാസി വെടിവച്ചു. 17 വയസുള്ള മകള്‍ മരിച്ചു,​ അമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനി‍ല്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. സദ്മാനി (40), മകള്‍ ബിനോ എന്നിവര്‍ വീടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ അയല്‍വാസി ജാവേദ് ഇവരുടെ ഗേറ്റില്‍ മൂത്രമൊഴിച്ചു. ഇതിനെ സദ്മാനിയും മകളും എതിര്‍ത്തു. തുടര്‍ന്ന് ജാവേദ് വീട്ടുകാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കൈവശമുണ്ടായിരുന്ന തോക്കെടുത്ത് വെടിവയ്ക്കുകയുമായിരുന്നു. ജംഗ്പുര സര്‍ക്കാര്‍ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണു ബിനോ. സംഭവത്തിനു ശേഷം ജാവേദ് ഒളിവില്‍പോയി. പോലീസ് അന്വേഷണം തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.