ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം ജില്ലയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രണത്തില്‍ പെണ്‍കുട്ടിക്ക് പരിക്ക്. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലയിലെ ഖുദ്വാനി മേഖലയിലെ റിസേര്‍ച്ച് കേന്ദ്രത്തിലെ സൈനിക ക്യാമ്പിന് നേരെ ഭീകരര്‍ ആക്രണം അഴിച്ചുവിടുകയായിരുന്നു. സൈന്യം തിരിച്ചടിയില്‍ ചെറുത്തുനില്ക്കാനാകാതെ ഭീകരര്‍ പാലായനം ചെയ്തു. ഇവര്‍ക്ക് വേണ്ടി സുരക്ഷാസേന തിരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: