സത്ന : മധ്യപ്രദേശില്‍ ബസ്സും സ്കൂള്‍ വാനും തമ്മില്‍ കൂട്ടിയിടിച്ച് ഏഴ് കുട്ടികളും ഡ്രൈവറും കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു. സത്ന ജില്ലയിലെ ബിര്സിങ്പൂരിലാണ് അപകടം നടന്നത്.
ബിര്സിങ്പൂര് ലക്കി കോണ്‍വെന്റ് സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍ മരിച്ചതെന്ന് സത്ന പോലീസ് സൂപ്രണ്ടന്റ് സന്തോഷ് സിങ് ഗോര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ രാഹുല്‍ ജെയ്ന്‍, പോലീസ് അടക്കമുള്ള ഉന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലതെത്തി സ്ഥിതിഗതികള്‍ അന്വേഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: