തൃശൂര്‍: ശബരിമലയില്‍ സന്നിധാനത്ത് ശരണം വിളിച്ച് നാമജപം നടത്തിയതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്ന അയ്യപ്പന്മാര്ക്ക് വന്‍ വരവേല്‍പ്പ്. ജയില്‍ മോചിതരായ ജില്ലയിലെ 26 സ്വാമിമാര്‍ക്ക് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ സ്വീകരണം നല്കി.
നഗരത്തിലെത്തിയ അയ്യപ്പന്മാരെ മണികണ്ഠനാലില്‍ വെച്ച് മാലയിട്ടും ഷാള്‍ അണിയിച്ചുമാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രവര്‍ത്തകര്‍ ഘോഷയാത്രയായി വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് സ്വാമിമാരെ ആനയിച്ചു.
തുടര്‍ന്ന് നടന്ന സ്വീകരണത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത്, ശബരിമല കര്‍മസമിതി തൃശൂര്‍ ജില്ലാ സമിതി ജനറല്‍ കണ്‍വീനര്‍ പി. സുധാകരന്, അഡ്വ. കെ.കെ. അനീഷ്കുമാര്‍, കെ. കേശവദാസ്, രാജന് കുറ്റുമുക്ക്, സി. ബാലഗോപാല്‍, ജി. മൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: