കൊച്ചി: കേന്ദ്ര പദ്ധതികളുടെ കീഴില്‍ പാചകവാതക വിതരണ ഏജന്‍സികളും പെട്രോള്‍ പമ്പുകളും അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ വെബ്സൈറ്റുകളുണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് എണ്ണക്കമ്പനികള്‍.
പ്രധാനമന്ത്രി ഉജ്വല യോജന, രാജീവ് ഗാന്ധി ഗ്രാമീണ്‍ എല്‍പിജി വിതാരക് യോജന എന്നീ സ്കീമുകളുടെ പേരിലാണ് www.ujjwaladealer.com, www.lpgvitarakchayan.org; www.uj-jwalalpgvitarak.org, www.indanelpg.com എന്നീ വെബ്സൈറ്റുകള്‍ ഉപയോഗിച്ച് തട്ടിപ്പ്.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന് എന്നീ കമ്പനികളുടെ ലോഗോയും ലെറ്റര്‍ ഹെഡും ഇമെയില്‍ സന്ദേശങ്ങളില്‍ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര പദ്ധതികളുടെ ലോഗോ, പ്രധാനമന്ത്രിയുടെ ഫോട്ടോ, എണ്ണക്കമ്പനികളുടെ ലോഗോ എന്നിവയും
വ്യാജ വെബ്സൈറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഎംയുവൈ പദ്ധതിയിലോ ആര്ജിജിഎല്വി പദ്ധതിയിലോ എണ്ണക്കമ്പനികളുടെ എല്‍പിജി ഡിസ്ട്രിബ്യൂഷന്‍ അനുവദിക്കാന്‍ പദ്ധതിയില്ല. പൊതുമേഖലാ എണ്ണക്കമ്പനികള്‍ എല്‍പിജി ഡിസ്ട്രിബ്യൂഷന്‍ അനുവദിക്കുന്നത് അംഗീകൃതമായ നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും എണ്ണക്കമ്പനികള്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: