തിരുവനന്തപുരം: കെ എം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന്റെ സ്റ്റേ കാലാവധി കഴിഞ്ഞെന്നും സ്പീക്കര്‍ പറഞ്ഞു.
കെ എം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കേണ്ട ബാധ്യത ഇല്ല. ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കണമെന്ന ഒരു ഉത്തരവും ലഭിച്ചിട്ടില്ല. അയോഗ്യനാക്കിയ ഹൈക്കോടതി വിധിയാണ് നിലനില്‍ക്കുന്നത്.
ഷാജിക്ക് സഭാനടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നുവെങ്കിലും കോടതിയുടെ വാക്കാലുള്ള പരാമര്‍ശം നടപ്പാക്കാനുള്ള ബാധ്യത തനിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
കെ എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ ആകില്ല. സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാന്‍ ആണോ ആഗ്രഹിക്കുന്നതെന്ന് ഷാജിയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: