പന്തളം: ശബരിമല തീര്‍ഥാടകര്‍ വേദനിക്കുന്നത് പന്തളം കൊട്ടാരത്തെ അഗാധമായി വേദനിപ്പിക്കുന്നെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ പറഞ്ഞു. ജാമ്യത്തിലിറങ്ങി പന്തളം കൊട്ടാരത്തിലെത്തിയ 69 അയ്യപ്പഭക്തരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത മര്‍ദ്ദനമുറകളാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പോലീസ് ശബരിമല തീര്‍ത്ഥാടകര്‍ക്കു നേരെ പ്രയോഗിക്കുന്നത്. ഇത് ഭഗവാന് ഏറെ ദുഃഖമുണ്ടാക്കുന്നതാണ്; ഒപ്പം പന്തളം കൊട്ടാരത്തിനും. അയ്യപ്പഭക്തര്‍ക്കൊപ്പം എന്നും കൊട്ടാരവുമുണ്ടാകും. സര്‍ക്കാരിന്റെ ക്രൂരതകള്‍ വിഘടിച്ചു നില്ക്കുന്ന ഹിന്ദുക്കളുടെ ഐക്യത്തിന് കാരണമായി. കോടതി രണ്ടു മാസത്തേക്കാണ് സംഘത്തെ ശബരിമലയില്‍ പ്രവേശിക്കുന്നതു വിലക്കിയിരിക്കുന്നത്. ഇതിനെതിരെ ഉത്തരവു നേടി ഇവരെ തിരുവാഭരണ ഘോഷയാത്രയോടൊപ്പം ശബരിമലയില്‍ ദര്ശനത്തിനെത്തിക്കാന് വേണ്ടതു ചെയ്യുമെന്നും അദ്ദേഹവും സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: