കണ്ണൂര്‍: രാമായണ കഥയെ ആസ്പദമാക്കി ടി.കെ.പ്രീത രചിച്ച 108 കവിതകളുടെ സമാഹാരമായ ‘ദ ഫ്ളെയിം ഓഫ് റാം’ പ്രകാശനം 25ന് നടക്കും. വൈകുന്നേരം 5ന് ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബെയ്ലൂര്‍ ശ്രീരാമകൃഷ്ണ ശാരദാശ്രമം മഠാധിപതി സ്വാമി വിനായകാനന്ദജി പ്രകാശനം ചെയ്യും. ഡല്‍ഹി ഫെയ്ത്ത് ഫൗണ്ടേഷന് ചെയര്മാന് കേണല്‍ അശോക് കിണി ആദ്യപ്രതി സ്വീകരിക്കും. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെ അധ്യാപികയായ പ്രീത നൃത്തസംവിധായികയും ശാസ്ത്രീയ സംഗീതജ്ഞയുമാണ്. ചടങ്ങില്‍ കെ.കെ.രാജന്, മഹേഷ് ചന്ദ്രബാലിക, കെ.ബാലചന്ദ്രന് നായര്‍, പി.എല്‍.ശ്രീധരന്, മുരളീധര വാര്യര്‍, സുമത നായക്, പ്രൊഫ.മന്മോഹന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: