ആലക്കോട്: ഇരുചക്ര വാഹനത്തില്‍ കറങ്ങി സ്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. ചെറുപുഴ തയ്യേനി സ്വദേശിയും ഇപ്പോള്‍ തെര്ത്തല്ലി മേരിഗിരി വടക്കന്‍ പൊയിലില്‍ താമസക്കാരനുമായ കിഴക്കൊമ്പില്‍ സോബിന്‍ സണ്ണിയെയാണ് (34) ആലക്കോട് പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെ ആലക്കോട് സ്കൂള്‍ പരിസരത്തുനിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്. കെഎല്‍ 59 എഫ് 8698 സ്കൂട്ടറും 259 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘം മലയോര മേഖലയില്‍ സജീവമായിട്ടുണ്ട്. കഞ്ചാവുകള് ചെറിയ പാക്കറ്റുകളാക്കി വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഇന്നലെ കോഴിക്കോടുനിന്നും കഞ്ചാവുമായി ഇയാള്‍ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: