സാധാരണക്കാര്‍ക്ക് മനസ്സിലാവും വിധം ലളിത മലയാളം ഉപയോഗിക്കണം: മന്ത്രി

Thursday 22 November 2018 9:34 pm IST

 

കണ്ണൂര്‍: സാധാരണക്കാര്‍ക്ക് ഭരണ നിര്‍വഹണത്തെക്കുറിച്ച് എളുപ്പത്തില്‍ മനസ്സിലാക്കാനാവുന്ന രീതിയില്‍ ഔദ്യോഗിക ഭാഷാപ്രയോഗങ്ങളെ ലളിതമാക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. മലയാള ഭാഷാ ജില്ലാതല ഏകോപനസമിതിയോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സേവനങ്ങളെയും ക്ഷേമപദ്ധതികളെയും കുറിച്ച് അറിയാത്ത ധാരാളം പേര്‍ നമുക്കിടയിലുണ്ട്. അവര്‍ക്കു കൂടി മനസ്സിലാവുന്ന ഭാഷയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കണം. ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ മലയാളം കൂടി ഉള്‍പ്പെടുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാള ഭാഷാ ഉപയോഗത്തില്‍ ജില്ലയിലെ 90 ശതമാനം ഓഫീസുകളും 100 ശതമാനമെന്ന നേട്ടം കൈവരിച്ചതായി മന്ത്രി പറഞ്ഞു. ബാക്കിയുള്ളവര്‍ കൂടി താമസിയാതെ ഈ ലക്ഷ്യത്തിലേക്കെത്തണമെന്നും മന്ത്രി പറഞ്ഞു. 

ഔദ്യോഗിക ഭാഷാ സാംസ്‌ക്കാരിക ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രശ്‌നോത്തരി, മലയാളം തര്‍ജമ, കേട്ടെഴുത്ത്, മലയാളം സംസാരം എന്നീ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.  

ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.കെ.അബ്രഹാം അധ്യക്ഷത വഹിച്ചു. ഔദ്യോഗിക ഭാഷാ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഇസ്മായില്‍ കുഞ്ഞ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, ബി.ജി.ധനഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.