ചെറുപുഴ: കളഞ്ഞുകിട്ടിയ രണ്ടു പവനോളം സ്വര്‍ണ്ണാഭരണം പോലീസില്‍ ഏല്‍പ്പിച്ച് ചെറുപുഴയിലെ ടാക്സി െ്രെഡവറായ സി.എം.അലി മാതൃകയായി. കഴിഞ്ഞദിവസം രാത്രിയാണ് ചെറുപുഴയില്‍ നിന്നും അലിക്ക് 15.750 ഗ്രാം സ്വര്‍ണ്ണാഭരണം വീണു കിട്ടിയത്. ഏതോ കുട്ടിയുടെ ദേഹത്തുനിന്നും വീണുപോയതാണിത്. ഇന്ന് രാവിലെ കിട്ടിയത് സ്വര്‍ണ്ണമാണെന്ന് കടയില്‍ പോയി പരിശോധിച്ചു ഉറപ്പുവരുത്തിയിട്ടാണ് അലി ചെറുപുഴ പോലീസ് സ്റ്റേഷനിലെത്തി എഎസ്ഐ സി.തമ്പാനെ ആഭരണം ഏല്‍പ്പിച്ചത്. കുറെ നാളുകള്‍ക്ക് മുന്‍പ് അലിക്ക് പതിനേഴരപ്പവന്‍ സ്വര്‍ണ്ണം വീണു കിട്ടിയിരുന്നു. അന്ന് അത് ഉടമസ്ഥനെ ഏല്‍പ്പിച്ച അലിയെ നാട്ടുകാരും ചെറുപുഴയിലെ ജെഎംയുപി സ്കൂള്‍ അധികൃതരും അഭിനന്ദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: