ഇരിട്ടി: നിര്‍മാണത്തിലുള്ള വീടിന്റെ വാര്‍പ്പിന്റെ തട്ടുപൊളിക്കുന്നതിനിടയില് നില പൊട്ടി വീണ് യുവാവ് മരിച്ചു. വീട് നിര്‍മാണ സംഘത്തിലെ പങ്കാളികൂടിയായ നിര്‍മാണ തൊഴിലാളി എടൂര്‍ സ്വദേശി മുടപ്പാല എം.യു.ഷാജിമോനാണ്(കുട്ടായി-46)മരിച്ചത്. വീടിന്റെ ചിമ്മിനിയുടെ വാര്‍പ്പ് പലക നീക്കം ചെയ്യുന്നതിനിടയില്‍ ഷാജിമോന്‍ നിന്നിരുന്ന നിലയുടെ പലക പൊട്ടി താഴേക്കു വീഴുകയായിരുന്നു. വീഴ്ചയില്‍ വെട്ടുകല്ലില്‍ നെഞ്ചിടിച്ചു ഗുരുതരമായി പരുക്കേറ്റ ഷാജിമോനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സംസ്കാരം ഇന്ന് നാലിന് എടൂര്‍ സെന്റ് മേരിസ് ഫൊറോന പള്ളിയില്‍. ഭാര്യ: സിന്ധു, മക്കള്‍: ഡില്‍ന, ഡില്സന്, ഡെസ്ന. പരേതനായ ഉലഹന്നാന്-മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കുഞ്ഞുമോന്, തങ്കമ്മ, തങ്കന്, മോളി, പില്‍സി, സാലി, ബിന്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: