കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ തറവാടുകളിലൊന്നായ കരിപ്പാല്‍ തറവാടിന്റെ നേതൃത്വത്തിലുള്ള കരിപ്പാല്തറവാട് ക്ഷേത്രപരിപാലന ട്രസ്റ്റ് ഏര്‍പ്പെടുത്തിയ രണ്ടാമത് മാനവമൈത്രി പുരസ്കാരത്തിന് കാഞ്ഞിരോട് സ്വദേശി ഡോ.പി.സി.അസൈനാര്‍ ഹാജിയും കര്‍മ്മശ്രേഷ്ഠ പുരസ്ക്കാരത്തിന് കേരളാ സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോര്പ്പറേഷന് ഡയറക്ടര്‍ കെ. സി സോമന് നമ്പ്യാരും അര്‍ഹനായി.
24, 25, 26, 27 തിയതികളില്‍ നടക്കുന്ന കരിപ്പാല്‍ തറവാട് ധര്‍മ്മദൈവസ്ഥാനം കളിയാട്ടത്തോടനുബന്ധിച്ച് 24 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന മതസൗഹാര്ദ്ധസദസ്സില് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡണ്ട് ശിവദാസന്‍ കരിപ്പാല്‍, കോ ഓര്‍ഡിനേറ്റര്‍ കെ.കെ.വിജയന് മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുടകിലെ പ്ലാന്ററും വ്യവസായിയുമാണ് അസൈനാര്‍ ഹാജി. കേരള സംസ്ഥാന മുന്നോക്ക സമുദായ കോര്പ്പറേഷന് ഡയറക്ടറാണ് കെ.സി.സോമന് നമ്പ്യാര്‍. പി.കെ.ശ്രീമതി എം.പി മുഖ്യാതിഥിയായിരിക്കും.
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, ദുബായ് ഷെയ്ക്കിന്റെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കൃഷ്ണന് കൂടച്ചേരി, പ്രമുഖ വ്യവസായിയും കണ്ണൂര്മാള് മാനേജിംഗ് പാര്‍ടണറുമായ സി.പി.ശിവരാജ്, കുടക് ജില്ലാ മെഡിക്കല്‍ ഓഫീസറും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ.എച്ച്.വി.ദേവദാസ്, എന്നിവരെ ചടങ്ങില്‍ ആദരിക്കും. കരിപ്പാല്‍ തറവാട് ക്ഷേത്രപരിപാലന ട്രസ്റ്റ് പ്രസിഡണ്ട് ശിവദാസന്‍ കരിപ്പാല്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: