കണ്ണൂര്‍: ജില്ലയില്‍ വ്യാപകമായി സിപിഎം ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബിജെപി പ്രവര്ത്തകന് ചെറുകുന്നിലെ വിനീഷിന്റെ വീടിന് നേരെ നടന്ന ബോംബാക്രമണമെന്ന് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് പ്രസ്താവിച്ചു. ചെറുകുന്ന്, കണ്ണപുരം, പയ്യന്നൂര്‍ മേഖലയിലെ കരിവെളളൂര്‍ ചീറ്റ,കാളീശ്വരം, ആലക്കാട് തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ കുറേ നാളുകളായി സിപിഎം സംഘ പരിവാര്‍ പ്രവര്‍ത്തകരെ ആക്രമിക്കുകയും വ്യാപാര സ്ഥാപനങ്ങളും വീടുകളും തകര്‍ക്കുന്നതും പതിവാക്കിയിരിക്കുകയാണ്. പ്രകോപനം സൃഷ്ടിച്ച് ഭീതി പരത്താനാണ് സിപിഎം ശ്രമമെന്ന് കെ.രഞ്ജിത്ത് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചെറുകുന്നില്‍ സിപിഎം ബോംബെറിഞ്ഞ് തകര്‍ത്ത വീട് കെ.രഞ്ജിത്ത്, നേതാക്കളായ കെ.പി.അരുണ്‍, സി.സി.രതീഷ്, പ്രഭാകരന് കടന്നപ്പളളി, മധു മാട്ടൂല്‍, എം.ബാലകൃഷ്ണന്, സി.വി.സുമേഷ് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: