കണ്ണൂര്‍: ചെറുതാഴം കുരുമുളക് ഉല്പാദന കമ്പനി ഉദ്ഘാടനം നാളെ കൊളപ്പുറം സാംസ്കാരിക കേന്ദ്ര പരിസരത്ത് നടക്കും. രാവിലെ 12 മണിക്ക് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. എസ്.എസ്.നാഗേഷ് മുഖ്യഥിതിയാകും. വെബ് സൈറ്റ് ഉദ്ഘാടനം വി.വി.പ്രീത നിര്‍വ്വഹിക്കും. ആദ്യ വില്പന പ്രഭാവതിയും കാര്‍ഷിക പ്രദര്‍ശന ഉദ്ഘാടനം ഒ.വി.നാരായണനും നിര്‍വ്വഹിക്കും. കെ.വി.മനോജ് കുമാര്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ഡോ.ഹോമി ചെറിയാന് നൈപുണ്യ വികസന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. രാവിലെ 10 മണി മുതല്‍ കേരളത്തിലെ സുഗന്ധവിളയുടെ കയറ്റുമതി സാധ്യതകള്‍ എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാറും നടക്കും. കുരുമുളകും കയറ്റുമതിയും എന്ന വിഷയത്തില്‍ നിപുലിലും ഡെന്നീസ് വര്‍ഗ്ഗീസും ക്ലാസെടുക്കും. കാര്‍ഷിക ഉല്പാദക കമ്പനിയുടെ വരുമാനം ഇരട്ടിപ്പിക്കല്‍ എന്ന വിഷയത്തില്‍ കെ.വി മനോജ് കുമാറും കാര്‍ഷിക മേഖലയിലെ നിക്ഷേപ വായ്പാ സാധ്യതകള്‍ എന്ന വിഷയത്തില്‍ രാം രാഘവേന്ദ്രയും ക്ലാസെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജോളി അലക്സ്, പി.ജയരാജ്, എം.ചന്ദ്രന്, കെ.ദാമോദരന്‍, സി.വി.ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: