ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത്് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് കിക്കോഫ്്.കളിച്ച ഏഴു മത്സരങ്ങളില്‍ ഒരു വിജയം മാത്രം നേടിയ ബ്ലാസ്റ്റേഴ്സ് കടുത്ത സമ്മര്‍ദ്ദത്തിലാണ് മത്സരത്തിനിറങ്ങുന്നത്. വിജയം നേടിയാലേ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകൂ.
ഏഴു മത്സരങ്ങളില്‍ ഒരു വിജയവും രണ്ട് തോല്‍വിയും നാല് സമനിലയും നേടിയ ബ്ലാസ്റ്റേഴ്സ് ഏഴു പോയിന്റുമായി ഏഴാം സ്ഥാനത്താണ്.ഒരു മത്സരത്തിലൊഴിച്ച് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതായിരുന്നു. ഗോവയുമായുള്ള മത്സരത്തില്‍ മികവ് കാട്ടാനായില്ല. ശക്തമായ ടീമാണവരെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു.
നോര്‍ത്ത് ഈസ്റ്റ് ആറു മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. മൂന്ന് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയും അവര്‍ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: