കന്യാകുമാരി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനവ്യൂഹം പമ്പയില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കന്യാകുമാരി ജില്ലയില്‍ നിന്നുള്ള എംപിയാണ് പൊന്‍ രാധാകൃഷ്ണന്. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനവ്യൂഹം പമ്പയില്‍ വച്ചാണ് പോലീസ് തടഞ്ഞത്.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ചാണ് വാഹനം തടഞ്ഞത്. പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് തമിഴ്നാട്ടിലെ ചില സംഘടനകള്‍ കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: