കശ്മീരില്‍ ഏറ്റുമുട്ടല്‍ ; ആറ് ഭീകരര്‍ കൊല്ലപ്പെട്ടു

Friday 23 November 2018 8:18 am IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. അനന്ത്നാഗിലെ സെക്കിപുരയിലാണ് ഏറ്റുമുട്ടല്‍. പ്രദേശത്ത് ഏഴോളം ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി സംശയിക്കുന്നുണ്ട്. സൈന്യത്തിന്റേയും പോലീസിന്റേയും നേതൃത്തില്‍ തെരച്ചില്‍ നടത്തിവരികയാണ്.

അതേസമയം ഭീകരരില്‍ നിന്ന് നിരവധി തോക്കുകളും ആയുധങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി.

കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി നുഴഞ്ഞു കയറ്റങ്ങളാണ്  കശ്മീര്‍ താഴ് വരയില്‍ നടന്നിട്ടുള്ളത്. വ്യാഴാഴ്ച കശ്മീരിലെ കുല്‍ഗ്രാം  ജില്ലയില്‍  ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പ്രദേശവാസിയ്ക്ക് പരിക്കേറ്റിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.