ബര്‍ലിന്‍: മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട കേസില്‍ 18 സൗദി സ്വദേശികള്‍ക്ക് ഫ്രാന്‍സ് യാത്ര വിലക്ക് ഏര്‍പ്പെടുത്തി. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വിലക്ക് ഏര്പ്പെടുത്തിയവരെക്കുറിച്ചുള്ള പേര് വിവരങ്ങള്‍ ഫ്രാന്‍സ് പുറത്ത് വിട്ടിട്ടില്ല.
ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജര്‍മനിയും 18 സൗദി സ്വദേശികള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജര്‍മനിക്ക് പുറമെ ഷെങ്കന്‍ വിസയുടെ പരിധിയില്‍ വരുന്ന 26 യൂറോപ്യന്‍ രാജ്യങ്ങളിലും നോര്‍വെ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളിലും ഇവര്‍ക്ക് പ്രവേശനം നിഷേധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: