തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് സി. കെ. ഉണ്ണി. ഇതുസംബന്ധിച്ച് വിശദമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
പാലക്കാട് പ്രവര്‍ത്തിക്കുന്ന പൂന്തോട്ടം എന്ന ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി സംശയമുണ്ട്. അപകടം നടന്ന ദിവസം ബാലഭാസ്കര്‍ തിടുക്കപ്പെട്ട് തിരുവനന്തപുരത്തേയ്ക്ക് വന്നത് സംശയം ഉണര്‍ത്തുന്നതാണ്.
കൂടാതെ മൊഴിയിലെ വൈരുദ്ധ്യം സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് പിതാവ് നല്കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: