ഇസ്ലാമബാദ് : കറാച്ചിയിലെ ചൈനീസ് നയതന്ത്ര കാര്യാലയത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. തീരദേശ പ്രദേശമായ കറാച്ചിയിലെ കോണ്‍സുലേറ്റില്‍ നിന്ന് വെടിയൊച്ച കേട്ടതായി പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ആക്രമണത്തില്‍ ഓഫീസിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. വിശദമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
നയന്ത്ര കാര്യാലയത്തിലെ വിസ സെക്ഷനിലെത്തിയ തോക്കുധാരികളായ നാലംഗ സംഘം വെടിയുതിര്ക്കുകയായിരുനെന്ന് ജിയോ ടിവി വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്. ചാവേറുകളില്‍ മൂന്നു പേര് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ബലൂചിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിഘടനവാദി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: