ന്യൂദല്‍ഹി: പ്രതിവര്‍ഷം രണ്ടര ലക്ഷത്തിലധികം സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്ക്കും ഡിസംബര്‍ 5 മുതല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.
നികുതി വെട്ടിപ്പു തടയുകയെന്നുള്ളതാണ് ലക്ഷ്യം. ഇതുപ്രകാരം, കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, എഴുത്തുകാരന്,ഓഫീസ് ജീവനക്കാരന് എന്നിവരെല്ലാം നിര്‍ബന്ധമായി പാന്‍ കാര്‍ഡ് എടുക്കേണ്ടി വരും.
പാന്‍കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അച്ഛന്റെ പേര് നല്‍കണമെന്ന നിബന്ധന ഐടി വകുപ്പ് ഒഴിവാക്കി. വിവാഹ മോചനം നേടിയ ആളാണെങ്കില്‍ അപേക്ഷാഫോമില്‍ പേര് നല്‍കേണ്ടതില്ല.
2.5 ലക്ഷം രൂപയുടെ ഇടപാട് നടത്തുന്നവരെല്ലാം 2019 മെയ് 31 നകം പാന്‍ കാര്‍ഡിന് അപേക്ഷിച്ചിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: