ജെറ്റ് എയര്‍വേയ്‌സ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ രാജിവെച്ചു

Friday 23 November 2018 12:30 pm IST

ന്യൂദല്‍ഹി : ജെറ്റ് എയര്‍വേയ്‌സ് ലിമിറ്റഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ രഞ്ജന്‍ മത്തായി രാജിവെച്ചു. കമ്പനിയിലെ കടബാധ്യതകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നടത്തിപ്പ് സംബന്ധിച്ചുള്ള സമ്മര്‍ദ്ദം കൂടിവന്നതിനെ തുടര്‍ന്നാണ് രാജിവെക്കുന്നത്. 

ലാഭം കുറയുകയും ഇന്ധന വില വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള കമ്പനി ഉന്നത തലങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്നാണ് രാജിക്കുന്നത്. അതിനിടെ ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ ഇന്ത്യന്‍ കമ്പനിയായ ടാറ്റ സണ്‍സ് ലിമിറ്റഡ് വാങ്ങുന്നതിനായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. 

ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ എന്ന നിലയില്‍ കമ്പനിക്കായി വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കായില്ല ഇതിനെ തുടര്‍ന്നാണ് രാജിവെയ്ക്കുന്നതെന്ന് രഞജന്‍ മത്തായിക്കുവേണ്ടി ജെറ്റ് എയര്‍വേയ്‌സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.