കൊച്ചി: ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുതെന്ന് ഹൈക്കോടതി. പോലിസ് ഉദ്യോഗസ്ഥരുടെ ചെലവിനായി ദേവസ്വം ഫണ്ട് ഉപയോഗിക്കുന്നുവെന്ന ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. കേസില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസയക്കാനും കോടതി ഉത്തരവായി.
പോലീസിന് താമസസൗകര്യം, ഭക്ഷണം എന്നിവ പോലീസ് വകുപ്പ് തന്നെയാണ് നല്‍കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സന്നിധാനത്തുള്ള പോലീസുകാര്‍ക്ക് ഭക്ഷണവും താമസവും നല്കാന് തയാറാണെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചു.
ശബരിമലയില്‍ 15,000 പോലീസുകാര്‍ ഉണ്ടെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചപ്പോള്‍ 3000 ത്തില്‍ താഴയെ ഉള്ളുവെന്നാണ് മനസിലാക്കുന്നത് എന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: