സിഡ്നി : കനത്തമഴയെ തുടര്‍ന്ന് ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടി20 ഉപേക്ഷിച്ചു. ഓസ്ട്രേലിയന്‍ ബാറ്റിങ്ങിന്റെ അവസാനത്തോടെയാണ് മഴ എത്തിയത്. പിന്നീട് 19 ഓവറില്‍ 137 റണ്‍സ് എന്ന് ഇന്ത്യയ്ക്ക് പിന്തുടരാനുള്ള സ്കോര്‍ പുനഃക്രമീകരിച്ചെങ്കിലും മഴ നില്‍ക്കാത്തതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ഇതോടെ പരമ്പരയില്‍ ഓസ്ട്രേലിയയ്ക്കൊപ്പം എത്താനുള്ള അവസരമാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 19 ഓവറില്‍ 7 വിക്കറ്റിന് 132 റണ്‍ നേടി. 32 റണ്‍സ് നേടിയ ബെന്‍ മക്ഡര്‍ മട്ടാണ് ടോപ് സ്കോറര്‍. ഇന്ത്യയുടെ ഖലീലും, ഭുവനേശ്വര്‍ കുമാറും രണ്ടു വിക്കറ്റുകള്‍ വീതവും, കുല്‍ദീപ്, ബ്രുംറ, ക്രുണാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: