തളിപ്പറമ്പ്: മട്ടുപ്പാവില്‍ കൃഷി ചെയ്ത് നൂറുമേനി വിളയിച്ച് തളിപ്പറമ്പ് അക്കിപ്പറമ്പ് യുപി സ്കൂള്‍ ഹരിത ക്ലബ്ബ് പ്രവര്‍ത്തകര്‍. സ്കൂളിന്റെ മൂന്നു നില കെട്ടിടത്തിന്റെ വിശാലമായ മട്ടുപ്പാവില്‍ നൂറു മേനി ജൈവ പച്ചക്കറി വിളവെടുത്ത സന്തോഷത്തിലാണ് സ്ക്കൂളിലെ എല്ലാവരും. ദേശീയ പാതയോരത്ത് പരിമിതമായ സ്ഥലസൗകര്യം മാത്രമുള്ള വിദ്യാലയമാണ് തളിപ്പറമ്പ് ചിറവക്കിലുള്ള അക്കിപ്പറമ്പ് യുപി സ്കൂള്‍.
കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നൂറോളം ഗ്രോബാഗുകളില്‍ പച്ചക്കറിക്കൃഷി നടത്തി വിജയിച്ചതിന്റെ ഫലമായി ഈ വര്‍ഷം 202 ഗ്രോബാഗുകള്‍ സ്ക്കൂള് മട്ടുപ്പാവില്‍ നിരത്തി. വെണ്ട, വഴുതന, പച്ചമുളക്, കാബേജ്, തക്കാളി എന്നിവ കൃഷി ചെയ്തു. വെണ്ട, വഴുതന, പച്ചമുളക് എന്നിയുടെ വിളവെടുപ്പ് നടത്തി. തക്കാളി പൂത്തുതുടങ്ങി. കാബേജ് വലുതായി വരുന്നു. മട്ടുപ്പാവ് കൃഷി എന്ന ആശയം മുന്നോട്ടുവച്ചത് സ്ക്കൂള് പ്രഥമാദ്ധ്യാപകനായ എം.ആര്.മണിബാബുവാണ്. ഹരിത ക്ലബ്ബ് കണ്‍വീനര്‍ ഇ.പി.സജിത് കുമാറും കുട്ടികളോടൊപ്പമുണ്ട്.
എല്ലാ ചെടികള്‍ക്കും തുള്ളിനന്ന സംവിധാനം ഒരുക്കി. വരും വര്‍ഷങ്ങളിലും മട്ടുപ്പാവ് കൃഷി തുടരണമെന്ന ആഗ്രഹത്താലാണ് തുള്ളിനന സംവിധാനം ഒരുക്കിയതെന്ന് എം.ആര്.മണിബാബു പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പ് ഉത്സവ ദിനത്തില്‍ കുട്ടികള്‍ ചെടികളില്‍ നിന്ന് ശേഖരിച്ച വെണ്ട, വഴുതന, പച്ചമുളക് എന്നിവ പ്രഥാമാദ്ധ്യാപന് മണി ബാബുവിന് കൈമാറി. കൃഷിക്ക് എല്ലാ സഹായവും ചെയ്തു വരുന്ന തളിപ്പറമ്പ് കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് കെ.പി.സജീവന്, സ്ക്കൂളിലെ ഹരിത ക്ലബ്ബ് കണ്‍വീനര്‍ ഇ.പി.സജിത്കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വേനല്‍ കടുത്താലും ഈ വര്‍ഷം മുഴുവന്‍ മട്ടുപ്പാവില്‍ കൃഷി ചെയ്യാനാണ് ക്ലബ്ബ് അംഗങ്ങളുടെയും പ്രഥമാദ്ധ്യാപകന്റെയും ക്ലബ്ബ് കണ്‍വീനറുടെയും തീരുമാനം,
പ്രതികരിക്കാൻ ഇവിടെ എഴുതുക: