ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വിടിന് നേരെ ബോംബേറ് : മൂന്ന് സിപിഎമ്മുകാര്‍ക്കെതിരെ കേസ്

Friday 23 November 2018 10:15 pm IST

 

പഴയങ്ങാടി: ചെറുകുന്നിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വിടിന് നേരെയുണ്ടായ ബോംബേറില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണപുരം പോലിസ് കേസെടുത്തു. ചെറുകുന്നിലെ സജിവ ആര്‍എസ്എസ് പ്രവര്‍ത്തകനായ വി.വിനീഷിന്റെ വിടിന് നേരെയാണ് കഴിഞ്ഞ ദിവസം അക്രമണമുണ്ടായത്. ചെറുകുന്ന് മള്ളുവന്‍കടവിന് സമീപമുള്ള ഷിജിന്‍ (26), തെക്കുമ്പാട് സ്വദേശിയായ ശ്രീകാന്ത് (24), ചെറുകുന്ന് അമ്പലപുറത്തെ രതിഷ് (24) എന്നീ സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കണ്ണപുരം പോലിസ് കേസെടുത്തത്. 

സ്‌ഫോടനത്തില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകരുകയും വീടിന് കേട്പാടുകള്‍ പറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ വിനീഷ് പ്രതികരിച്ചിരുന്നു. ഇതിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റ മകന്‍ ജയന്‍ പി.രാജ് അടക്കമുള്ളവര്‍ വധഭിഷണിയുമായി രംഗത്ത് വന്നിരൂന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിനിഷിന്റെ വിടിന് നേരെ ബോംബാക്രമണം ഉണ്ടായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.