തലശ്ശേരി: വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട ശേഷം ചുമരില്‍ തല ഇടിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയില്‍ തടവുകാരുടെ സെല്ലിലേക്ക് മാറ്റി. ഗുഡ്സ് ഷെഡ് റോഡിലെ എം.കെ.സി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബൂബക്കറിന്റെ മകന് റിസ്വാനാണ് (37) കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലെ തടവുകാരുടെ സെല്ലിലുള്ളത്. മുഹമ്മദ് അമാന്‍ എന്ന യുവാവിനെ ആക്രമിച്ച കേസിലാണ് റിസ്വാനെ അറസ്റ്റ് ചെയ്തിരുന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണിയാള്‍. അറസ്റ്റ് ചെയ്തതില്‍ പ്രകോപിതനായാണ് ലോക്കപ്പിന്റെ ചുമരില്‍ സ്വയം തലയിടിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: