കണ്ണൂര്‍: ജില്ലാ ഫൂട്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള കണ്ണൂര്‍ ജില്ലാ ലീഗ് ഫൂട്ബോള്‍ മത്സരങ്ങള്‍ നാളെ മുതല്‍ സീനിയര്‍ ഡിവിഷന് ടീമുകളുടെ മത്സരങ്ങളോടെ ആരംഭിക്കും. സീനിയര്‍ ഡിവിഷനില്‍ 11 ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങള്‍ നടത്തും. ഓരോ ഗ്രൂപ്പില്‍നിന്നും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് വീതം ടീമുകളെ സൂപ്പര്‍ ലീഗിലേക്ക് മത്സരിപ്പിക്കും. നാല് ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ കളിക്കും. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ 3.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ എസ്എന്‍ കോളജ് കണ്ണൂര്‍, ലക്കി സ്റ്റാര്‍ കണ്ണൂരിനെ നേരിടും. ഗ്രൂപ്പ് എ മത്സരത്തില്‍ എസ്എന്‍ കോളജ് കണ്ണൂര്‍ ലക്കി സ്റ്റാര്‍ ക്ലബ് കണ്ണൂര്‍, ജില്ലാ പോലീസ് കണ്ണൂര്‍, യംഗ് ചലഞ്ചേഴ്സ് സ്പോര്‍ട്സ് ക്ലബ് മയ്യില്‍, സ്പോര്‍ട്സ് ഡവലപ്മെന്റ് ട്രസ്റ്റ് കണ്ണൂര്‍ എന്നീ ടീമുകളും ബി ഗ്രൂപ്പില്‍ കാനന്നൂര്‍ സ്പിരിറ്റഡ് യൂത്ത്സ്, ജിംഖാന എഫ്സി കണ്ണൂര്‍, പയ്യന്നൂര്‍ കോളജ്, ബ്രദേര്‍സ് ക്ലബ് കണ്ണൂര്‍, എവര്‍ഗ്രീന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് എടക്കാട്, റൈസിംഗ് സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബ് കണ്ണാടിപറമ്പ് എന്നിവര്‍ മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: